ബാസന്ദി: ഒമ്പതുവയസുകാരി പീഡനത്തിനിരയായി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗാളിലെ ദക്ഷിണ 24പര്‍ഗാനാ ജില്ലയിലെ സുന്ദര്‍ബെന്‍സില്‍ അക്രമാസക്തരായ ജനകൂട്ടം പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു. പ്രതിയെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രാദേശികര്‍ സ്റ്റേഷന്‍ ആക്രമിച്ചത്. നാട്ടുകാരുടെ ആക്രമണത്തില്‍ ബാസന്ദി സ്റ്റേല്‍ന്‍ ഒാഫീസ് ഇന്‍ ചാര്‍ജ് കൗശിക്ക് കുന്ദുവിന് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാനായി പോയ ഒമ്പതുവയസുകാരിയെ കാണാതാവുകയായിരുന്നു. അന്ന് ശക്തമായ മഴയും ഉണ്ടായിരുന്നു. കുട്ടി തിരികെ വീട്ടിലെത്തിയതുമില്ല. അന്ന് രാത്രി വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഒരു യുവാവിന്റെ വീട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ കുട്ടിയുടെ ശരീരം ലഭിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പിറ്റേദിവസം പൊലീസ് നാലുപേരെ പ്രതികളാക്കി കേസെടുത്തു. തിങ്കളാഴ്ച രാവിലെ പ്രതിയായ യുവാവിനെയും അയാളുടെ പിതാവിനെയും, സഹോദരിയെയും പൊലീസ് അറസ്റ്റുചെയ്തു. നാലാം പ്രതിയായ യുവാവിന്റെ അമ്മ ഒളിവിലാണ്.പ്രതികളെ കൊല്‍ക്കത്തയിലെ അലിപ്പോര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഘരാവോ ചെയ്യുകയും കല്ലെറിയുകയും ചെയ്തു. പിന്നീട് പൊലീസുകാര്‍ നാട്ടുകാരെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏഴുദിവസത്തെ റിമാന്റില്‍ വിട്ടു.
Post Your Comments