ഇരിട്ടി : ഇരിട്ടിയില്‍ യുവതിയെയും ഭര്‍ത്താവിനെയും ബ്ളേഡ് മാഫിയ ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടയാമ്പറമ്പിലെ കോട്ടയ്ക്കല്‍ അമ്പിളി (28), ഭര്‍ത്താവ് ഷൈജു (32) എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
ഇരിട്ടി കീഴൂരിലെ പണമിടപാടുകാരില്‍നിന്ന് ഷൈജു സ്ഥലം പണയപ്പെടുത്തി മൂന്നരലക്ഷം രൂപ വാങ്ങിയിരുന്നു. ഈടായി 90 സെന്റ് പുരയിടത്തിലെ അമ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി. ബ്ളേഡുകാര്‍ വീട് ഉള്‍പ്പെട്ട സ്ഥലം അളക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്പിളിയും ഷൈജുവും എതിര്‍ത്തു. വീടില്ലാത്ത ഭാഗത്തെ സ്ഥലം അളന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അമ്പിളിയെ ആക്രമിച്ചു. ഇത് ചോദ്യംചെയ്തതിനാണ് തന്നെയും സുഹൃത്ത് ഷിന്റോവിനെയും മര്‍ദിച്ചതെന്നും ഷൈജു പറഞ്ഞു.
നേരത്തെ പൊലീസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി 90 സെന്റ് സ്ഥലം വിറ്റ് കടം തീര്‍ത്ത് ബാക്കി തുക ഷൈജുവിന് നല്കാന് ധാരണയായിരുന്നു. ഇത് തെറ്റിച്ച് തങ്ങളുടെ കിടപ്പാടം അടക്കം ഇല്ലാതാക്കാനാണ് നീക്കമെന്ന് ഷൈജുവും അമ്പിളിയും പറഞ്ഞു. ഇതിനകം ഒന്നരലക്ഷം രൂപ കൊള്ളപ്പലിശയായി നല്‍കിയെന്നും ഇവര്‍ പറഞ്ഞു.
Post Your Comments