അബുദാബി : ലോകത്ത് കുറ്റകൃത്യം ഏറ്റവും കുറവ് ഏത് രാജ്യത്താണെന്നറിയാമോ ?, അധികം ആലോചിച്ച് തല പുകയ്ക്കേണ്ട. യു.എ.ഇയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
എമിറേറ്റ്സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ കണക്കു പ്രകാരമാണ് ഈ കണ്ടെത്തല്‍. യു.എ.ഇയിലെ 86.5 ശതമാനം പേരും പകല്‍ നേരത്തെയും 84.5 പേര് രാത്രി കാലത്തെയും സുരക്ഷിതത്വത്തില്‍ തൃപ്തരാണ്. ഒരു ലക്ഷം പേരില്‍ 5.75 പേര് കഴിഞ്ഞ പ്രാവശ്യം റോഡപകടത്തില്‍ പെട്ടു. 2008ല്‍ ഇത് 13 പേരായിരുന്നു. 2021 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കുറഞ്ഞ റോഡപകട നിരക്കുള്ള രാജ്യമായും യു.എ.ഇയെ മാറ്റുക എന്നതാണ് ലക്ഷ്യം. അതേസമയം ഇംഗ്ലണ്ടില്‍ 1053 കുറ്റകൃത്യങ്ങള്‍ സംഭവിച്ചതായാണ് കണക്ക്.
Post Your Comments