ചെന്നൈ:രാമേശ്വരം – മാനാമധുര വഴി കടന്നുപോകുന്ന മുഴുവന്‍ ട്രെയിനുകളിലും ജൈവശുചിമുറി സ്ഥാപിച്ചതോടെ ഈ 120 കിലോമീറ്റര്‍ പാത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹരിത ഇടനാഴിയായി.ഈ മാസം അവസാനം പ്രഖ്യാപനമുണ്ടാകും.
ശുചിമുറികളിലെ മാലിന്യം ട്രാക്കുകളിലേക്കു തുറന്നുവിടുന്നതിനു പകരം ബാക്ടീരിയ ഉപയോഗിച്ചു വിഘടിപ്പിച്ചു നിര്‍മാര്‍ജനം ചെയ്യുന്ന സംവിധാനമാണു ജൈവശുചിമുറികളിലുള്ളത്. 14 സ്റ്റേഷനുകളുള്ള പാതയില്‍ 16 പാസഞ്ചര്‍ ട്രെയിനുകളാണു ദിവസവും സര്‍വീസ് നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ ഗുജറാത്തിലെ രണ്ടു പാതകളാണു ഹരിത ഇടനാഴിയായി പ്രഖ്യാപിക്കുക
Post Your Comments