വര്‍ഷങ്ങളായി സ്‌മാര്‍ട്ട് ഗ്ലാസും നൂതനമായ കോണ്ടാക്‌റ്റ് ലെന്‍സുകളും പരീക്ഷിക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്ന ഗൂഗിള്‍ പുതിയ വിസ്‌മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. കണ്ണിലെ കൃഷ്ണമണി മാറ്റി പുതിയ ലെന്‍സ് ഘടിപ്പിക്കാനാണ് ആശയം. ഈ സാങ്കേതിക വിദ്യയില്‍ പേറ്റന്റ് നേടി കഴിഞ്ഞു ഗൂഗിള്‍.
പുതിയ ലെന്‍സ് വഴി ഫോട്ടോ എടുക്കാനും വിദൂരമുള്ള കാഴ്ചകള്‍ അടുത്ത് കാണാനും കഴിയും. ചിത്രങ്ങള്‍ കാണാനായി സമീപത്തുള്ള വയര്‍ലെസ്സ് ഉപകരണമായി ബന്ധിപ്പിക്കാനും കഴിയും.
തിമിരം പോലുള്ള കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തങ്ങളുടെ യാന്ത്രിക കണ്ണുകളാല്‍ തടയാനാവും എന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.
Post Your Comments