പെരുമ്പാവൂര്‍: തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ജിഷയുടെ സഹോദരി ദീപ വീണ്ടും രംഗത്ത്. ചില രേഖകള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് ജീപ്പില്‍ കറിപ്പോയ തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്ന് ദീപ പറയുന്നു. താനാണ് പ്രതിയെന്ന് രീതിയില്‍ ചിലര്‍ വാര്‍ത്ത നല്‍കിയത്. ഇതൊക്കെ ആരാണ് എഴുതി വിടുന്നത്. പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ട്. മാധ്യമങ്ങളാണ് അനാവശ്യ കാര്യങ്ങള്‍ ചെയ്യുന്നത്. എന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയ പിടൂകൂടുന്നതിനായി നിങ്ങളിത്രയും പേര്‍ ഇവിടെ ചുറ്റിക്കൂടി നില്‍ക്കേണ്ട ആവശ്യം ഉണ്ടോയെന്നും ദീപ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പൊലീസുകാരോട് ബന്ധപ്പെടു.ദീപ പ്രതിയാണെന്ന് ചാനലുകാരല്ലാതെ ആരും പുറത്തുവിടില്ലെന്നും ദീപ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്റെ അനിയത്തിയാണ് നഷ്ടപ്പെട്ടത്. അത് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ കുറച്ചു ദിവസമായി ഞങ്ങളെ കൊന്ന് പിഴിയുകയാണ്. നിങ്ങള്‍ക്ക് അതുകൊണ്ട് എന്താണ് കിട്ടുന്നത്. നിങ്ങളുടെ വീട്ടിലും അമ്മയും സഹോദരിമാരും ഇല്ലെ. നിങ്ങളുടെ ഒരു കൂടപ്പിറപ്പിനാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ഞങ്ങളെപ്പോലുള്ള ആള്‍ക്കാര്‍ വന്ന് ശല്യപ്പെടുത്തിയാല്‍, നിങ്ങള്‍ അടിച്ചോടിക്കില്ലെ. ഞങ്ങള്‍ പാവപ്പെട്ടവരാണ് ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ല, എന്ന തോന്നല്‍ വന്നതുകൊണ്ടല്ലെ നിങ്ങളീ മാതിരി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു വിരോധവുമില്ല, ഒരു അപേക്ഷയുണ്ട്. യഥാര്‍ഥ സത്യങ്ങള്‍ മനസിലാക്കിയിട്ട് മാത്രം നിങ്ങള്‍ വാര്‍ത്ത നല്‍കാവൂ എന്നും ദീപ പറഞ്ഞു.
രാവിലെയാണ് ആശുപത്രിയിലെത്തി വനിതാപൊലീസുകാര്‍ ദീപയെ കൂട്ടിക്കൊണ്ടുപോയത്. ജിഷയുടെ മരണവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ദീപയ്ക്കു സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. കഴിഞ്ഞദിവസം ബംഗളുരുവില്‍ പിടിയിലായ ഇതര സംസ്ഥാനത്തൊഴിലാളി ദീപയുടെ സുഹൃത്താണെന്നു പൊലീസിന് സൂചനയുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഇങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു ദീപയുടെ വിശദീകരണം. തനിക്കു ഹിന്ദി അറിയില്ലെന്നും തന്റെ സുഹൃത്തുക്കള്‍ ആരും ജിഷയെ പരിചയപ്പെട്ടിട്ടില്ലെന്നുമായിരുന്നു ദീപ മാധ്യമങ്ങളോടു പറഞ്ഞത്.
മാധ്യമങ്ങള്‍ക്കെതിരെ ഇത് രണ്ടാം തവണയാണ് ദീപ പ്രതികരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുമായി തനിക്ക് ബന്ധമുണ്ടെന്നും ഇയാളെ തെരയുകയാണെന്നുമുള്ള രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദീപ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അങ്ങനെയൊരാളുമായി തനിക്ക് ബന്ധമില്ല. തനിക്ക് ഹിന്ദി അറിയില്ല. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. വീട് നിര്‍മ്മിക്കാന്‍ വന്ന ഒരു മലയാളി ജിഷയെ ശല്യപ്പെടുത്തിയിരുന്നു. അയല്‍വാസികളില്‍ നിന്നും ശല്യമുണ്ടായിരുന്നുവെന്ന് ദീപ പറഞ്ഞു. എല്ലാം വനിതാ കമ്മീഷനു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദീപ പറഞ്ഞു. മാധ്യമങ്ങള്‍ സത്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്നും ദീപ പറഞ്ഞിരുന്നു.
Post Your Comments