റിയാദ്● സൗദി അറേബ്യയില്‍ ക്രൂരപീഡനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വീട്ടുജോലിക്കാരി മരിച്ചു. ഹൈദരാബാദ് സ്വദേശിനിയായ അസിമ ഖാട്ടൂണ്‍ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. വീട്ടുടമസ്ഥന്റെ ക്രൂരമര്‍ദ്ദനമേറ്റ അസിമ കിംഗ് സൌദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച പേരുവെളിപ്പെടുത്താത്ത ഒരാള്‍ അസിമയുടെ വീട്ടിലേക്ക് വിളിച്ച് വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സന്ദര്‍ശക വിസയിലാണ് അസിമ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫോണ്‍ വിളിച്ചപ്പോള്‍ താന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നതായും തന്നെ ഇവിടെ നിന്നു രക്ഷപ്പെടുത്താനുള്ള ഏര്‍പ്പാടുകള്‍ അസിമ ആവശ്യപ്പെട്ടിരുന്നതായി അസിമയുടെ അമ്മ പറഞ്ഞു. തുടര്‍ന്നു ഇവര്‍ തെലങ്കാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. അസിമയുടെ വിസ കാലാവധി അവസാനിച്ചിട്ടും വീട്ടുടമസ്ഥനായ ഇയാള്‍ അവരെ തടങ്കലില്‍ പാര്ച്ചിരിക്കുകയായിരുന്നെന്നാണ് വിവരം. ഇവരുടെ മരണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടു തെലങ്കാന പോലിസ് സൗദി അധികൃതര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.
Post Your Comments