NewsInternational

എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വിവാഹിതരായി

ചൈനയിലെ കവോ യുഹൂവാ, വാങ് ദേയി ദമ്പതികളാണ് തങ്ങളുടെ എഴുപതാം വിവാഹവാ‍ര്‍ഷികദിനത്തില്‍ വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചത്. 

വീണ്ടും വിവാഹം നടത്തുന്നതിനുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയത് ഇവരുടെ നാല് മക്കളാണ്. ഇവരുടെ മൂത്തമകന് 60 വയസ്സ് പ്രായമുണ്ട്.

1943-ലാണ് ഇവര്‍ കണ്ടുമുട്ടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയില്‍ നിന്ന് ചേക്കേറിയ പൗരന്മാന്‍ക്ക് സ്വന്തം നാടായി മാറിയ യുന്നന്‍ എന്ന സ്ഥലത്ത് വച്ചായിരുന്നു ഇത്. ശേഷം കവോ മ്യാന്‍മറിലും ഇന്ത്യയിലും ട്രാന്‍സ്ലേറ്ററായി ജോലി ചെയ്തു. 1945-ല്‍ കവോ ചൈനയിലേക്ക് തിരിച്ചുവന്നു. അതിനുശേഷമായിരുന്നു വിവാഹം.

ഒരു പാര്‍ ക്കിലായിരുന്നു അന്ന് വിവാഹം നടന്നത്. അതേ പാര്‍ക്കിലാണ് ഇപ്പോള്‍ വിവാഹം വീണ്ടും നടന്നത്. നൂറാം വ‍ര്‍ഷവും തങ്ങള്‍ ജീവിച്ചിരുന്നാല്‍ ഇതേ പാര്‍ക്കില്‍ വീണ്ടും വിവാഹിതരാകുമെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ 98 വയസ്സാണിരുവര്‍ക്കുമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button