NewsInternational

വൈദ്യശാസ്ത്രത്തെ അമ്പരിപ്പിച്ച അദ്ഭുതം : 20 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടി

വാഷിങ്ടണ്‍: അമേരിക്കന്‍ വനിതക്ക് 20 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടി. ഫ്‌ളോറിഡയിലെ വീട്ടില്‍വെച്ച് നിലത്തുവീണ് തലയിടിച്ചതിനെ തുടര്‍ന്നാണ് കാഴ്ചശക്തി തിരികെ കിട്ടിയത്. 1993ലുണ്ടായ ഒരു കാറപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതിനെതുടര്‍ന്നാണ് 70കാരിയായ മേരി ആന്‍ ഫ്രാന്‍കോയില്‍നിന്ന് വെളിച്ചമകന്നത്. രണ്ടു ദശകത്തിനു ശേഷം നടന്ന മറ്റൊരപകടത്തിലാണ് അദ്ഭുതകരമായി ഇവര്‍ക്ക് കാഴ്ചശക്തി തിരിച്ചുകിട്ടിയിരിക്കുന്നത്. വൈദ്യശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അദ്ഭുതം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ഡോക്ടര്‍മാര്‍.

കാറപകടത്തിനു ശേഷം തന്റെ മുന്നില്‍ എപ്പോഴും ഇരുട്ടായിരുന്നുവെന്ന് മേരി പറയുന്നു. ‘കിടപ്പുമുറിയിലായിരുന്നു. വാതിലിനടുത്തേക്ക് പോകാന്‍ ശ്രമിക്കവേ കാല്‍ ടൈലില്‍ തട്ടി വഴുതി തലയിടിച്ച് നിലത്തു വീഴുകയായിരുന്നു’ അവര്‍ പറഞ്ഞു.

2015 ആഗസ്റ്റില്‍ സംഭവിച്ച ആ അപകടത്തിനു ശേഷം അവശനിലയിലായ അവര്‍ ആഴ്ചകള്‍ക്കു മുമ്പ് ശസ്ത്രക്രിയ നടത്തുന്നതുവരെ കഴുത്തില്‍ താങ്ങ് ധരിച്ച നിലയിലായിരുന്നു. നാലു മണിക്കൂര്‍ നീണ്ട കഴുത്തിന്റെ ശസ്ത്രക്രിയക്കു ശേഷം ബോധം വന്നപ്പോള്‍ വെളിച്ചം കണ്ണുകളെ പൊതിഞ്ഞു. ന്യൂറോ സര്‍ജനായ ഡോ. ജോണ്‍ അഫ്ഷറാണ് ശസ്ത്രക്രിയ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button