Gulf

മന്ത്രവാദ ചികിത്സ : ഷാര്‍ജയില്‍ ഒരാള്‍ പിടിയില്‍

ഷാര്‍ജ ● മന്ത്രവാദം, ആഭിചാരം, മുറിവൈദ്യം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഏഷ്യക്കാരനെ ഷാര്‍ജ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു പ്രദേശത്തെ വീടുകളില്‍ ഒരാള്‍ മന്ത്രവാദ ചികിത്സ നടത്തുന്നതായി ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

മാനസിക പ്രശ്നങ്ങള്‍, വിവാഹം, വിവാഹ മോചനം, ദമ്പതികള്‍ തമ്മിലുള്ള വഴക്ക് തുടങ്ങിയ കുടുംബ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ സന്തോഷത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനും ജിന്‍ ബാധ തുടങ്ങിയവ ഒഴിപ്പിക്കുന്നത്തിനും തനിക്ക് ശക്തിയുണ്ട് എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ഇതിന് ഇയാള്‍ പണവും ഈടാക്കിയിരുന്നു.

ചെറുകിട രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ വിവിധ രാജ്യക്കാരുമായുള്ള ബന്ധത്തിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മന്ത്രവാദ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കും.

ഇത്തരക്കാരുടെ വലയില്‍ ജനങ്ങള്‍ വീഴരുതെന്ന് ഷാര്‍ജ പോലീസ് മുന്നറിപ്പ് നല്‍കി. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 901 അല്ലെങ്കില്‍ 065 632 222 എന്നീ നമ്പരുകളില്‍ വിവരം അറിയിക്കണമെന്നും ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button