കോട്ടയം : കേരളത്തില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് മുന്‍ മന്ത്രി കെ.എം മാണി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുട്ടനാട് മണ്ഡലത്തില്‍ നടത്തിയ അരുവിക്കര മോഡല്‍ പ്രസംഗത്തെ പിന്തുണച്ചാണ് മാണി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ ചില മേഖലകളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് മാണി പറഞ്ഞു. അതേസമയം കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ല. തെരഞ്ഞെടുപ്പിനായി വന്‍ തോതില്‍ പണം ഇറക്കി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ബി.ജെ.പി. എന്നാല്‍ പ്രചരണത്തിലെ ഈ ജാഡ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Post Your Comments