കോട്ടയം : ഇ.എസ് ബിജിമോള്‍ എം.എല്‍.എയ്ക്കെതിരായ വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ നിര്‍ദ്ദേശം. കോട്ടയം ജില്ലാകളക്ടറാണ് വിവാദ പരാമര്‍ശം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മുണ്ടക്കയത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ഇ.എസ് ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീ പീഡനവിരുദ്ധ നിയമം ഇല്ലായിരുന്നെങ്കില്‍ തല്ലിക്കൊന്ന് ബിജിമോളെ കൊക്കയില്‍ തള്ളുമായിരുന്നുവെന്നുമുള്ള വിവാദ പരാമര്‍ശം വെള്ളാപ്പള്ളി നടത്തിയത്. പരാമര്‍ശത്തില്‍ വ്യക്തിഹത്യയോ തിരഞ്ഞെടുപ്പ് ചട്ടലംഘനമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ഇലക്ഷന് കമ്മീഷന്റെ വീഡിയോയും പരിശോധിക്കും.
Post Your Comments