India

ജലദൗര്‍ലഭ്യത്തിന് പരിഹാരവുമായി പുതിയ കണ്ടെത്തല്‍ ; ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

മുംബൈ : കടല്‍വെള്ളം ശുദ്ധജലമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞര്‍. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

തമിഴ്‌നാട്ടിലെ കല്‍പാക്കത്താണു കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് ഗവേഷകര്‍ വികസിപ്പിച്ചത്. ആണവോര്‍ജത്തിന്റെ സഹായത്തോടെയാണ് ജലശുദ്ധീകരണം സാധിച്ചത്. കൂടംകുളം പ്ലാന്റില്‍ നിലവില്‍ ഇങ്ങനെ ശുദ്ധീകരിച്ച ജലം കുടിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നു ബാര്‍ക് ഡയറക്ടര്‍ കെ.എന്‍ വ്യാസ് പറഞ്ഞു.

വീടുകളില്‍ മലിനജലം ശുദ്ധീകരിക്കാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗങ്ങളും ബാര്‍ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശുദ്ധജല പ്ലാന്റ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയും ചെയ്തു. നിലവിലുള്ള രീതികളിലേക്കാള്‍ വളരെ ചെലവ് കുറഞ്ഞ ഈ മാര്‍ഗം ഉപയോഗിച്ചു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാകുമെന്നാണ് ഇവരുടെ ഇപ്പോഴത്തെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button