മോസ്‌കോ: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച അമ്മയെ യുവാവ് കൊന്നു. റഷ്യയിലാണ് സംഭവം. അനസ്റ്റസിയ നോവികോവ സോസിനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ എഗോര്‍ സോസിന്‍ (19) ആണ് കൊലപാതകം നടത്തിയത്. കസനിലെ ഹോട്ടലില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് അനസ്റ്റസിയയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ മുറിയിലെ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
ലണ്ടനിലെ ഹള്‍ട്ട് ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ് സോസിന്‍. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ പുറത്ത് കയറിയിരുന്ന് ഇരുപത് തവണ മുഖത്ത് അടിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി. ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം അമ്മ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും എന്നാല്‍ അമ്മയുടെ ആവശ്യം താന്‍ നിരസിച്ചുവെന്നും സോസിന്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. ഇയാള്‍ പാരാനോയിഡ് സ്‌കിസോഫ്രിനിയ എന്ന മാനസിക രോഗത്തിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഒഴിവാകുമെന്നും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്്.
–
Post Your Comments