ബെംഗളൂരു : വര്‍ഷങ്ങളായി മോഷണം നടത്തിയ കള്ളന് കുറ്റബോധം മാറ്റാന്‍ ഇപ്പോള്‍ ചെയ്യുന്നത് കേട്ടാല്‍ അമ്പരക്കും. 30 വര്‍ഷമായി മോഷണം നടത്തിയിരുന്ന പേരുകേട്ട കള്ളനായ ബസവരാജ് നിഞ്ചപ്പയാണ്(46) മോഷ്ടിച്ച വീടുകള്‍ തേടിയിറങ്ങിയിരിക്കുന്നത്.
മോഷ്ടിച്ച വീടുകള്‍ കണ്ടെത്തി 450 കിലോമീറ്ററോളം കാല് നടയായി യാത്രയാരംഭിച്ചു കഴിഞ്ഞു. ഒരു ത്രിവര്‍ണ പതാകയും പാവപ്പെട്ടവര്‍ക്ക് വീടും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ലഭ്യമാക്കണം എന്നൊരു ബാനറും കയ്യിലുണ്ട്. ബെംഗളൂരുവിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
മോഷണക്കുറ്റത്തിന് ജയിലില്‍ നിന്ന് 2010 ലാണ് ഇയാള്‍ ഇറങ്ങിയത്. അതിന് ശേഷം ജോലി ചെയ്താണ് ജീവിക്കുന്നത്. ബെംഗളൂരുവിലെ ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ച ഒരു കിലോ സ്വര്‍ണവും ഇയാള്‍ തിരികെ നല്കി. കഴിഞ്ഞ 30 വര്‍ഷമായി ഇയാള്‍ കര്‍ണാടകയിലെ 260 വീടുകളില്‍ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച വീടുകളില്‍ എത്തി വിലപിടിപ്പുള്ള സാധനങ്ങള്‍ തിരിച്ച് കൊടുക്കണമെന്നും ആഗ്രമുണ്ട്, പക്ഷെ വര്‍ഷങ്ങളായി മോഷണം നടത്തുന്നതിനാല്‍ ബസവരാജിന് അത് ചെയ്യാന്‍ മാര്‍ഗ്ഗമില്ലെന്നാണ് പറയുന്നത്.
Post Your Comments