KeralaNews

എഴുപതു വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി. കടുത്ത ചൂടിനിടെ അവശതകളുള്ള മുതിര്‍ന്ന പൗരന്മാര്‍ നീണ്ട ക്യൂവില്‍ കാത്തുനിന്ന് വോട്ടുചെയ്യേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ ഡോ. നസീം സെയ്ദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ വിഷയത്തില്‍ വയോജനക്ഷേമ ബോര്‍ഡ് സ്‌പെഷ്യല്‍ ഓഫിസര്‍ വി.കെ. ബീരാന്‍ മുന്നോട്ടുവെച്ച നിര്‍ദേശം ന്യായമാണ് . 70 വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം. കേരളത്തില്‍ 60 വയസ്സിന് മുകളിലുള്ള 50 ലക്ഷത്തിലേറെ വോട്ടര്‍മാരുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button