കൊല്ലം: കേരളത്തിലെ ക്രമസമാധാനനില പാടേ തകര്‍ന്നെന്നും സ്ത്രീകള്‍ ഇവിടെ ഒട്ടും സുരക്ഷിതരല്ല എന്നും കേന്ദ്രമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. കൊല്ലം പ്രസ്ക്ലബ്ബിന്റെ ജനസഭ 2016 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ക്രമസമാധാനം പാലിക്കുക എന്ന തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും കഴിയുന്നില്ല. സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു,” അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്ഥിനിക്കുണ്ടായ ദുരന്തം ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് സമാനമാണെന്ന് അനന്ത്കുമാര്‍ ചൂണ്ടിക്കാട്ടി. ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിഷ താമസിക്കുന്ന പഞ്ചായത്ത് ഭരിക്കുന്നതും അവിടുത്തെ എം.എല്‍.എയും എം.പിയും എല്‍.ഡി.എഫിന്റേതാണ്. ജിഷയ്ക്കുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ക്കാവില്ല. കേന്ദ്രമന്ത്രി പറഞ്ഞു.
വികസനത്തിന്റെ രാഷ്ട്രീയ ദര്‍ശനം പുലര്‍ത്തുന്ന ബി.ജെ.പിയെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും അനന്ത്കുമാര്‍ പറഞ്ഞു.
Post Your Comments