NewsIndia

കൃഷിക്കുപയോഗിക്കുന്ന ഗ്രാമീണഭൂമികളുടെ സംരക്ഷണത്തിന് നവീന പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയുടെ ഗ്രാമീണഭൂമിയുടെ വിശദമായ സര്‍വേ ഉപഗ്രഹ സഹായത്തോടെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയുടെ ഉള്‍നാടന്‍
ഗ്രാമപ്രദേശങ്ങളുടെ സര്‍വേ അവസാനം നടന്നത്. ഉപഗ്രഹ സഹായത്തോടെ നടത്തുന്ന ഭൂമി മാപ്പിംഗില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ശേഖരിക്കുകയും ഡിജിറ്റല്‍ മാപ്പുകളാക്കി
സൂക്ഷിക്കുകയും ചെയ്യും.

റായ്ഗഡ്, പുനെ, അമരാവതി, നാഗ്പ്പൂര്‍, ഔറംഗബാദ്, നാസിക് എന്നീ 6 ജില്ലകളിലെ ഉപഗ്രഹസര്‍വ്വേകള്‍ ആകും ആദ്യം നടത്തുക. പല ഘട്ടങ്ങളായി മഹാരാഷ്ട്രയുടെ 3.07-ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന മുഴുവന്‍ സ്ഥലങ്ങളും സര്‍വേയുടെ പരിധിയില്‍ കൊണ്ടുവരും. ഇതില്‍ 2.85-ലക്ഷം ചതുരശ്ര കിലോമീറ്ററും ഗ്രാമീണ ഭൂമിയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button