പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. മന്ത്രി എം.കെ മുനീറും സുധീരനൊപ്പമുണ്ടായിരുന്നു.എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇത്. ഇത്രയും ക്രൂരമായ കൊല നടത്തിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഈ തരത്തില്‍ മഹാപാതകം ചെയ്ത ആളെ വധശിക്ഷയ്ക്ക് വിധേയനാക്കണം എന്ന അഭിപ്രായത്തിലാണ് എല്ലാവരും എത്തുകയെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ജിഷയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം.കെ മുനീറും ആവശ്യപ്പെട്ടു.
Post Your Comments