NewsIndia

നടി ജിയാഖാന്‍റെ മരണം: പ്രമുഖ ബോളിവുഡ് നടനെതിരെ കൊലപാതകത്തിന് കേസ് എടുക്കണമെന്ന് ആവശ്യം

മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ മരണത്തില്‍ കാമുകന്‍ സൂരജ് പഞ്ചോളിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി പ്രേരിപ്പിച്ചതിനും സൂരജിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 20ന് കോടതി വാദം കേള്‍ക്കും.
 
കേസിനു മേലുള്ള സ്റ്റേ മുംബൈ ഹൈക്കോടതി എടുത്തു മാറ്റിയതോടെയാണ് കേസില്‍ വീണ്ടും വിചാരണ തുടങ്ങുന്നത്. സിബിഐയും പോലീസും ജിയയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്ന നിഗമനത്തിലാണ്. എന്നാല്‍ ജിയയുടേത് കൊലപാതകമാണെന്നാണ് അമ്മ റബിയ ഖാന്‍ ആരോപിക്കുന്നത്. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സൂരജും കോടതിയെ സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button