പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊന്നത് കഴുത്തു ഞെരിച്ച്. കശേരുക്കള്‍ തകരുന്ന തരത്തിലാണ് ഞെരുക്കിയിരിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിട്ടുണ്ട്. പ്രധാന അവയവങ്ങള്‍ക്കും മാരകമായ മുറിവുകളേറ്റു. പുറത്തു കടിയേറ്റ പാടുകളെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പീഡനശ്രമം നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തും. ജിഷയുടെ ഇരു ചുമലകളും ശക്തമായി പിടിച്ചു തിരിച്ച അവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരിക്കാം പുറത്തു കടിച്ച് മുറിവേല്‍പ്പിച്ചിരിക്കുന്നത്. ശരീരം തുളഞ്ഞിറങ്ങുന്ന രീതിയിലുള്ള കടിയാണ് പുറത്തേറ്റിരിക്കുന്നത്. ഡിഎന്‍എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തും.
Post Your Comments