NewsInternational

മഴ പെയ്യിക്കാന്‍ ലോകത്തെ ആദ്യത്തെ കൃത്രിമകൊടുമുടി നിര്‍മിക്കാനൊരുങ്ങി ഒരു രാജ്യം

യുഎഇയില്‍ കൃത്രിമമായി കൊടുമുടി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ലോകത്തെ ആദ്യത്തെ കൃത്രിമ കൊടുമുടിയാണിത്. മലനിര നിര്‍മ്മിച്ചാല്‍ ഈ മരുപ്രദേശത്ത് മഴപെയ്യുമെന്നാണ് ഇതോടനുബന്ധിച്ച്‌ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതിലൂടെ ഇവിടുത്തെ വരള്‍ച്ചയ്ക്ക് അറുതി വരുത്താമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു. യുഎഇയില്‍ കഴിഞ്ഞ കുറച്ച്‌ ദശാബ്ദങ്ങളായി താപനില കുതിച്ചുയരുകയാണ്. തല്‍ഫലമായി നദികള്‍ വറ്റിവരളുകയും വിളകള്‍ കരിഞ്ഞുണങ്ങുകയും ഭക്ഷ്യോല്‍പന്നങ്ങളുടെ വിലകള്‍ കുതിച്ച്‌ കയറുകയും ചെയ്യുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് കൊടുമുടി നിര്‍മ്മിച്ച്‌ മഴ പെയ്യിക്കാനുള്ള പരീക്ഷണം നടത്തുന്നത്.

ഈ ഒരു സാഹചര്യത്തിലായിരുന്നു യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി കോര്‍പറേഷന്‍ ഫോര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഇതിനെ പറ്റി പഠനം നടത്താന്‍ തീരുമാനിച്ചത്.കൊടുമുടി കൃത്രിമമായി നിര്‍മ്മിച്ചാല്‍ പ്രദേശത്തെ കാലാവസ്ഥയില്‍ അനുകൂലമായ മാറ്റം പ്രത്യേകിച്ച്‌ മഴ പെയ്യുമോയെന്നതിനെ കേന്ദ്രീകരിച്ചായിരുന്നു അവര്‍ പഠനം നടത്തിയിരുന്നത്. കൊടുമുടി നിര്‍മ്മിച്ചാല്‍ മഴ പെയ്യാനുള്ള സാധ്യതകള്‍ വര്‍ധിക്കുമെന്ന് അവര്‍ പഠനത്തിലൂടെ കണ്ടെത്തുകയും ചെയ്തു.പഠനഫലം അനുകൂലമായതിനെ തുടര്‍ന്ന് കൊടുമുടി നിര്‍മ്മിക്കുന്നതിനുള്ള നീക്കവുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ എവിടെയാണിത് നിര്‍മ്മിക്കേണ്ടതെന്നതിനെ കുറിച്ച്‌ കൃത്യമായ തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button