ന്യൂഡല്‍ഹി : പുകയില ഉത്പ്പന്നങ്ങളുടെ പാക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പിനെക്കുറിച്ച് സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം. ആരോഗ്യ മുന്നറിയിപ്പ് വലിയ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം
നിലവില്‍, പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ 20 ശതമാനം ഭാഗത്ത് മാത്രമാണ് ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്നത്. സിഗരറ്റ് പാക്കറ്റുകളില്‍ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുകയില ഫാക്ടറികള്‍ കുറച്ചു ദിവസത്തേക്കു സമരം നടത്തി. തുടര്‍ന്ന് പുകയില ഉത്പന്ന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വീണ്ടും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments