KeralaNews

കനത്ത ചൂടില്‍ മൃതദേഹങ്ങളും ഉരുകുന്നു

പാലക്കാട്:കടുത്ത ചൂടില്‍ സംസ്ഥാനത്ത് ശീതീകരണ സംവിധാനമുള്ള മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ വെന്തുരുകുന്നു. ചൂട് 41 ഡിഗ്രിക്കും മുകളിലായതോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ക്ക് പോലും കേടുപാടുകള്‍ സംഭവിക്കുന്നതായിട്ടാണ് വിവരം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിട്ടുള്ള പാലക്കാട്ട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒട്ടേറെ മൃതദേഹങ്ങള്‍ക്ക് ചൂട് മൂലമുള്ള നിറംമാറ്റമുണ്ടായി. സാധാരണ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഊഷ്മാവിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാറ്. ഇതാകട്ടെ 24 മണിക്കൂര്‍ വരെ ഇവ കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ കേവലം 14 മണിക്കൂര്‍ കഴിയുന്പോള്‍ തന്നെ മൃതദേഹം അഴുകിത്തുടങ്ങുന്നു.

രണ്ടു കംപ്രസറുള്ള ശീതീകരണ സംവിധാനത്തില്‍ നാലു ഡിഗ്രിയില്‍ എത്തിക്കുന്പോള്‍ ഒരു കംപ്രസര്‍ ഓഫ് ചെയ്യാറുള്ളതാണ്. നിലവിലെ സ്ഥിതിയില്‍ പുറത്തെ ചൂടില്‍ മോര്‍ച്ചറിയില്‍ എത്തിക്കുന്നതിന് മുന്പായി തന്നെ മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേടു വരികയുമാണ്. അതേസമയം പോസ്റ്റുമാര്‍ട്ടത്തില്‍ തെറ്റായ നിഗമനത്തിന് സാധ്യത വരുത്തുന്നതിനാല്‍ പൂജ്യം ഡിഗ്രിയില്‍ മൃതദേഹം സൂക്ഷിക്കാറുമില്ല.

shortlink

Post Your Comments


Back to top button