അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ പ്രധാന ഇടനിലക്കാരില്‍ ഒരാളായ ഗുയ്ഡോ ഹഷ്കെയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി എംപി കിരിത് സോമയ്യ ആവശ്യപ്പെട്ടു. രാഹുലിന്‍റെ സഹായിയായ കനിഷ്ക സിങ്ങിനോട് വളരെ അടുത്ത ബന്ധമുള്ള എമാര്‍-എംജിഎഫ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആയി ഹഷ്കെ നിയമിതനായിരുന്നു.
ഇതേത്തുടര്‍ന്ന് എമാര്‍-എംജിഎഫ്-ഉമായി തനിക്ക് ബന്ധങ്ങളൊന്നുമില്ലെന്ന് കനിഷ്ക സിംഗ് പറഞ്ഞു. ഇതേ കാര്യത്തെക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സോമയ്യ യുപിഎ ഭരണകാലമായ 2013-ല്‍ സിബിഐക്ക് കത്തെഴുതിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 30-ആം തീയതി സോമയ്യ ഇതേ ആവശ്യം ഉന്നയിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സമീപിച്ചിരിക്കുകയാണ്.
സോമയ്യയുടെ ആവശ്യം പരിഗണിച്ച് എന്‍ഫോഴ്സ്മെന്‍റ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എമാര്‍-എംജിഎഫിന്‍റെ ഡയറക്ടറായി ഹഷ്കെ നിയമിതനായത് 2009 സെപ്റ്റംബര്‍ 25-നായിരുന്നു.2009 ഡിസംബറില്‍ ഹഷ്കെ ഡയറക്ടര്‍ സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു.
മറ്റൊരു ആരോപിതനായ ഗൌതം ഖൈത്താന്‍ എമാര്‍-എംജിഎഫിന്‍റെ അഡീഷണല്‍ ഡയറക്ടറായി 2009 സെപ്റ്റംബര്‍ 3-ന് നിയമിതനായിരുന്നു. പിന്നീട്, 2009 നവംബര്‍ 25-ന് ഖൈത്താന് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു.
Post Your Comments