ന്യൂഡല്‍ഹി• ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‍ലിക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്‍കാന്‍ ബിസിസിഐയുടെ ശുപാര്‍ശ. ഇന്ത്യന്‍ താരം അജിങ്ക രഹാനെയ്ക്ക് അര്‍ജുന അവാര്‍ഡ് നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1998 ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും 2007 ല്‍ മഹേന്ദ്ര സിങ് ധോണിയുമാണ് കായിക രംഗത്തെ പരമോന്നത പുരസ്കാരമായ ഖേല്‍രത്ന നേടിയിട്ടുള്ള ക്രിക്കറ്റ് താരങ്ങള്‍. മലയാളി അത്‍ലറ്റ് ടിന്‍റു ലൂക്ക, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ജീതു റായ്, സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍, ഗോള്‍ഫ് താരം അനിര്‍ബാന്‍ ലാഹിരി, എന്നിവരാണ് ഖേല്‍രത്നയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിന് കോഹ്ലി നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഖേല്‍രത്നയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള മഹേന്ദ്ര സിങ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത കോഹ്‍ലി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര വിജയം സമ്മാനിച്ചിരുന്നു. കൂടാതെ ലോകകപ്പ് ട്വന്റി20യില്‍ ഇന്ത്യയെ സെമിയിലെത്തിച്ചതും കൊഹ്‌ലിയുടെ കഴിവായിരുന്നു.
Post Your Comments