ന്യൂഡല്‍ഹി : കൗമാരക്കാരനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി ക്രൂരമായി വെട്ടി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലഹരിക്കടിമപ്പെട്ട സുഹൃത്തുക്കളാണ് ഈ കൃത്യം ചെയ്തത്. ദീപു എന്ന 18 കാരനാണ് വെട്ടേറ്റത്.
ഇപ്പോള്‍ തിരിച്ചു വിടാം എന്നു പറഞ്ഞ് ദീപു എന്ന യുവാവിനെ പ്രതികള്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കുകയായിരുന്നു.കുറച്ചു സമയങ്ങള്‍ക്കു ശേഷം ദീപുവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുകയായിരുന്നു. ദീപുവിന്റെ ശരീരത്തില്‍ 42 കുത്തുകള്‍ ഏറ്റിട്ടുണ്ട്.
എയിംസ് അടിയന്തര വിഭാഗത്തില്‍ ചികിത്സയിലാണു ദീപു ഇപ്പോള്‍. സ്ഥിരമായി കളിക്കാന്‍ പോയിരുന്ന ദീപു കൂട്ടുകാര്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നു കളിക്കാന്‍ പോകുന്നില്ലന്നു വീട്ടില്‍ പറഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കിട്ടുണ്ടെങ്കിലും ഇതു വരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
Post Your Comments