KeralaNews

കാമുകന്‍ പ്രണയത്തില്‍ നിന്നും പിന്മാറി: പതിനേഴുകാരിയായ കാമുകി പ്രതികാരം ചെയ്തത് എങ്ങനെയാണെന്നോ??

കോഴിക്കോട്: കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കാമുകന്‍റെ ബൈക്ക് കത്തിക്കാന്‍ കാമുകി ക്വട്ടേഷന്‍ നല്‍കി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയാണ് കാമുകന്‍റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍, വിഷ്ണു പ്രസാദ്, സുജിത്ത് എന്നിവരാണ് പിടിയിലായത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും അയല്‍വാസിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് യുവാവിന് മറ്റൊരു വിവാഹം ഉറപ്പിച്ചത് . തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹം കഴിക്കാനാവില്ലെന്ന് യുവാവ് അറിയിച്ചതോടെ പെണ്‍കുട്ടി പ്രതികാരത്തെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു.
യുവാവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച്‌ വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. അതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് നഗരത്തിലെ ക്വട്ടേഷന്‍ സംഘത്തിന് ആറായിരം രൂപ യുവാവിന്‍റെ ബൈക്ക് തീയിടാന്‍ പെണ്‍കുട്ടി നല്‍കി. സംഭവത്തില്‍ യുവാവിന്‍റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് ബൈക്ക് കത്തിച്ചതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button