IndiaNews

ബിജെപി സംസ്ഥാന പ്രസിഡന്റിന് വധഭീഷണി

ചെന്നൈ: അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ബി ജെ പി നേതാവിന് നേരെ ഭീഷണി. ഭാരതീയ ജനതാ പാര്‍ട്ടി തമിഴ്‌നാട് പ്രസിഡന്റ്‌ തമിളിസൈ സൗന്ദര്യരാജനാണ് വധഭീഷണി ലഭിച്ചത്. മെയ് 16 ന് നടക്കുന്ന തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന സന്ദേശമാണ് ഇവര്‍ക്ക് ലഭിച്ചത്. നാമനിര്‍ദേശ പത്രിക ഉടന്‍ പിന്‍വലിക്കണം. തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാല്‍ ജീവന്‍ വരെ അപായത്തിലാകാമെന്ന് സന്ദേശത്തില്‍ പറയുന്നു.

എന്തായാലും ഭീഷണി കേട്ട് മത്സരത്തില്‍ നിന്നും പിന്മാറാനൊന്നും തമിളിസൈ സൗന്ദര്യരാജന്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. വധഭീഷണിയെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പരാതി അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button