NewsLife Style

ചൂട്കുരു നിങ്ങളെ അലട്ടുന്നുവോ? എങ്കില്‍ അതിനെ തുരത്താന്‍ ഇതാ എട്ട് കാര്യങ്ങള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. പക്ഷേ പൊള്ളുന്ന ഈ ചൂടില്‍ ചര്‍മപ്രശ്‌നങ്ങളെ ഏറെ സൂക്ഷിക്കണം. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ:

.തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമര്‍ത്തുന്നത് അസ്വസ്ഥത കുറയ്ക്കും.

.സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക.

.കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവര്‍ത്തിയ ഉടനെ പെര്‍ഫ്യൂം കലരാത്ത പൗഡര്‍ ദേഹത്ത് തൂവുക. ചര്‍മത്തില്‍ അധികമുള്ള ഈര്‍പ്പം അവ വലിച്ചെടുത്തോളും.

.ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിന്‍ ലോഷന്‍ പുരട്ടുക.

.ഇലക്കറികള്‍ ധാരാളം കഴിക്കുക.
.തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും.

.ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചില്‍ ശമിക്കാന്‍ സഹായിക്കും.

.ത്രിഫലപ്പൊടി വെള്ളത്തില്‍ ചാലിച്ച് ദേഹത്ത് പുരട്ടിയാല്‍ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button