Gulf

ഭര്‍ത്താവ് മരിച്ചു ; യുവതി കോടീശ്വരിയായി

മനാമ : ഭര്‍ത്താവ് മരിച്ച യുവതി കോടീശ്വരിയായി. സംഭവം അങ്ങ് സൗദിയിലാണ്. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് 22കാരി കോടീശ്വരി ആയത്. 67 മില്യണ്‍ സൗദി റിയാലും ഒരു വില്ലയുമാണ് യുവതിക്ക് സ്വന്തമായത്. ഇസ്ലാമിക നിയമപ്രകാരം ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണ്.

കോടിക്കണക്കിന് വരുന്ന സ്വത്തില്‍ വീട്ടുകാര്‍ക്കും അവകാശമുണ്ടെന്നും വിവാഹത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വാദിച്ചുവെങ്കിലും യുവതിക്ക് സ്വത്തുക്കള്‍ കൈാറുന്നത് തടയാന്‍ കോടതി തയ്യാറായില്ല. ഇയാളുടെ മരണ ശേഷമാണ് വീട്ടുകാര്‍ പോലും വിവാഹത്തിന്റെ കാര്യം അറിഞ്ഞത്.

സംഭവത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വിവാഹത്തിന് ദൃക്‌സാക്ഷിയായ സഹോദരനെയും സുഹൃത്തിനെയും കോടതിയില്‍ ഹാജരാക്കി കേസുമായി മുന്നോട്ട് പോകാനാണ് പെണ്‍കുട്ടിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button