NewsIndia

പ്രധാനമന്ത്രി ഇടപെട്ടു; പരാതി പരിഹാരത്തിലെ കുഴപ്പങ്ങള്‍ അവസാനിച്ചു, വിവിധ പദ്ധതികള്‍ക്കും ഉണര്‍വ്വായി

ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളിലെ പ്രശ്നങ്ങള്‍ മുതല്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ പേറ്റന്‍റ് അപേക്ഷകളെ സംബന്ധിച്ച പരാതികള്‍ വരെ. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റസമയത്ത് പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് (പി.എം.ഒ) വരുന്ന പരാതികളില്‍ ആറിരട്ടി വര്‍ദ്ധനവാണുണ്ടായത്. പരാതികളിലെ ഈ വന്‍വര്‍ദ്ധനവ് പി.എം.ഒ-യുടെ പരാതി പരിഹാരത്തിനുള്ള പ്രതികരണസമയത്തെ പ്രതികൂലമായി ബാധിച്ചു. പരാതികള്‍ ആഴ്ചകളോളം പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. തന്‍റെ ഗവണ്‍മെന്‍റ് വിഭാവനം ചെയ്യുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് പരാതി പരിഹാരത്തിലെ ഈ കുഴപ്പങ്ങള്‍ തടസ്സമാകും എന്ന്‍ മനസ്സിലാക്കിയ പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടു.

കെട്ടിക്കിടക്കുന്ന പരാതികളിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു ആദ്യപടി. 50 അംഗങ്ങളടങ്ങിയ ഒരു ടീമിനെ പി.എം.ഒ സജ്ജമാക്കി, പരാതികളുടെ വെബ്‌ ഫയലിംഗിനായി ഒരു ഡിജിറ്റല്‍ സംവിധാനം തയാര്‍ ചെയ്തു, ഓണ്‍ലൈന്‍ ആയിത്തന്നെ പരാതികള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് അയച്ചുകൊടുക്കാനും പരാതിക്കാര്‍ക്ക് ഇതേപ്പറ്റി എസ്.എം.എസ് വഴി അറിയിപ്പ് കൊടുക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഒരുദിവസം 3,000 പരാതികളില്‍ നടപടി എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നതോടെ പല പരാതികള്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരമായി.

ഇത് മറ്റൊരു തരത്തിലും ഉപകാരപ്പെട്ടു. വിവിധ മേഖലകളെ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണാനായി വസ്തുതകളുടെ വിശദമായ പരിശോധനകള്‍ നടന്നപ്പോള്‍ പദ്ധതികളുടെ രൂപകല്‍പ്പനയിലെ കുഴപ്പങ്ങളും പുറത്തുവന്നു. ഗവണ്‍മെന്‍റിന്‍റെ ക്ഷേമപദ്ധതികളുടെ കാര്യക്ഷമതയെത്തന്നെ ബാധിക്കുന്നത്ര ഗുരുതരമായ കുഴപ്പങ്ങളെപ്പറ്റിയും പി.എം.ഒ-യിലെ പരാതി പരിഹാര സെല്ലിന് വിവരങ്ങള്‍ ലഭിച്ചു. ഇതോടെ ഈ പ്രശ്നങ്ങളുടെ മൂലകാരണങ്ങളെത്തന്നെ ഇല്ലായ്മചെയ്യാന്‍ ഉതകുന്ന തരത്തിലുള്ള ഇടപെടലുകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ചില ബാങ്കുകള്‍ “ക്യാഷ് ഹാന്‍ഡ്ലിംഗ് ചാര്‍ജ്” എന്ന പേരില്‍ തുക ഈടാക്കുന്നുണ്ടെന്ന് മനസ്സിലായതോടെ ഇത്തരത്തിലുള്ള യാതൊരുവിധ ചാര്‍ജുകളും ഫീസുകളും ജന്‍ധന്‍ അക്കൗണ്ട് ഹോള്‍ഡേഴ്സില്‍ നിന്ന് ഈടാക്കാന്‍ പാടില്ല എന്ന കര്‍ശനനിര്‍ദ്ദേശം വന്നു. താപാല്‍ ഉരുപ്പടികളുടെ വിതരണത്തിലെ കാലതാമസം വിവിധപദ്ധതികളുടെ പ്രയോജനങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തുന്നതിന് തടസമാകുന്നു എന്നത് വ്യക്തമായതോടെ പാഴ്സലുകള്‍, സ്പീഡ് പോസ്റ്റ്‌, മണി ഓര്‍ഡര്‍ എന്നിവയുടെ വിതരണം അവലോകനങ്ങള്‍ക്ക് വിധേയമാക്കാനുള്ള
നടപടികള്‍ക്ക് തുടക്കമായി. ഇതിനോടനുബന്ധിച്ച് ഒരു “പോസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍” മൊബൈല്‍ ആപ്പും എസ്.എം.എസ് അധിഷ്ഠിത മെസ്സേജ് സര്‍വ്വീസും നിലവില്‍വന്നു.

റെയില്‍വേ റീഫണ്ടിംഗ്, ആദായനികുതി, എക്സൈസ് നടപടികള്‍ എന്നിവയിലും ഉപഭോക്താക്കളുടെ താതപര്യങ്ങള്‍ പരിരക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമായി.

പ്രധാനമന്ത്രി നേരിട്ടിടപെട്ട് നടത്തിയ “പ്രഗതി” ഭരണാവലോകനങ്ങളും പരാതി പരിഹാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ വിവിധ കേന്ദ്രഡിപ്പാര്‍ട്ട്മെന്‍റുകളുടെ പരാതിപരിഹാര നിരക്ക് 42 ശതമാനത്തില്‍ നിന്ന് 85 ശതമാനത്തിനും മുകളിലായി.

പരാതി പരിഹാരത്തിന്‍റെ വേഗം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികളിലൂടെ വിവിധ പദ്ധതികളെപ്പറ്റി മനസ്സിലാക്കാന്‍ സാധിച്ച പാഠങ്ങള്‍ അമൂല്യങ്ങളാണെന്ന് പി.എം.ഒ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിലൂടെ തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ട് വിതരണം, മറ്റുരാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കല്‍ – പ്രത്യേകിച്ചും പശ്ചിമേഷ്യയില്‍, ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ വിതരണങ്ങളുടെ വര്‍ദ്ധിച്ച കാര്യക്ഷമത, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതക കണക്ഷന്‍ അനുവദിക്കല്‍ എന്നിങ്ങനെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം വലിയരീതിയിലുള്ള ഗുണപരമായ മാറ്റങ്ങള്‍ക്ക് വിധേയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button