ഡെറാഡൂണ്‍: അടുത്ത കാലത്തുണ്ടായ ഏറ്റവും വിനാശകരമായ കാട്ടുതീ ഉത്തരാഖണ്ഡിലെ വനങ്ങളെ തുടച്ചുനീക്കി മുന്നേറുമ്പോള്‍ അതിനു പിന്നിലെ കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നു. വനങ്ങള്‍ കത്തിനശിക്കുമ്പോള്‍ ഒപ്പം കത്തിയമരുന്ന മരങ്ങളില്‍ നിന്ന്‍ കൊള്ളലാഭം കൊയ്യാന്‍ കഴിയുന്ന തടി മാഫിയയുടെ കള്ളക്കളിയാണ് കാട്ടുതീ പടര്‍ന്നതിനു പിന്നിലെ ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ഈ ശീതകാലത്ത് ആവശ്യത്തിന് മഴ ലഭിക്കാതിരുന്നത് മൂലം മണ്ണിലെ ജലാംശം കുറഞ്ഞതും വനങ്ങളെ വര്‍ദ്ധിച്ച അന്തരീക്ഷ താപനിലയുടെ ഇരകളാക്കിയതായി പരിസ്ഥിതിവാദികള്‍ പറയുന്നുണ്ട്.
കരിഞ്ഞതും, കാലം കഴിഞ്ഞതുമായ മരങ്ങള്‍ ലേലത്തില്‍ വിറ്റ് ലാഭം കൊയ്യാന്‍ അധികാരമുള്ള ഫോറസ്റ്റ് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും തടി മാഫിയയും ഒത്തുചേര്‍ന്നുള്ള കൂട്ടുകെട്ടാണ് കാട്ടുതീയ്ക്ക് പിന്നിലെ മുഖ്യകാരണമായി പറയപ്പെടുന്നത്. ആയിരക്കണക്കിന് മരങ്ങളാണ് കാട്ടുതീയില്‍ കരിഞ്ഞു പോയത്. ഇവയെല്ലാം ലേലത്തില്‍ വില്‍ക്കുന്നത് ഫോറസ്റ്റ് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും തടി മാഫിയയ്ക്കും ഒരുപോലെ ലാഭകരമാണ്.
മരങ്ങള്‍ വെട്ടുമ്പോള്‍ തെളിയുന്ന സ്ഥലം കൈമാറ്റക്കരാറുകള്‍ വഴി കെട്ടിടമാഫിയക്കാരുടെ കൈവശം വന്ന് ചേരുമ്പോള്‍ അവര്‍ക്കും വന്‍ലാഭം കൊയ്യാം.
ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടികണ്ട് അതിനെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്ന സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ കഴിവുകേടും ഈ ദുരന്തത്തിന് വഴിതെളിയിച്ചതായി പരിസ്ഥിതിവാദികള്‍ പറയുന്നു.
Post Your Comments