കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു ടാക്സ് ഈടാക്കാന്‍ നിര്‍ദേശം. 500 കെഡിയില്‍ മുകളില്‍ പണം അയച്ചാല്‍ 5 ശതമാനം നികുതി ഈടാക്കാനാണ് നിര്‍ദേശമുള്ളത്. കുവൈറ്റില്‍ ഏകദേശം 3 മില്യണ്‍ പ്രവാസികളാണ് താമസിക്കുന്നത് . കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് ഇവര്‍ അയച്ചത് 19 ബില്യന്‍ കെഡിയാണ്. ഇത് കുവൈറ്റിന്റെ ഒരു വര്‍ഷത്തെ ദേശീയ ബട്ജറ്റിന്നു തുല്യമാണ്.
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി എര്‍പെടുത്തിയാല്‍ അത് സര്‍ക്കാരിനു പുതിയ വരുമാനം സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് എം പി ഫൈസല്‍ മുഹമ്മദ് അല്‍ കന്ദരി പറഞ്ഞു. ഇത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഗവണ്മെന്റിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം അനുസരിക്കാത്തവര്‍ക്ക് ആറുമാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും 10000 കെഡിയില്‍ കുറയാത്ത പിഴയും നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
Post Your Comments