തൃശൂര്‍: 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതേസമയം തീവെയിലത്തു നടുറോഡില്‍ നില്‍ക്കുന്നതു രണ്ടായിരത്തിലേറെ ട്രാഫിക് പൊലീസുകാര്‍. ഇതില്‍ മുന്നൂറിലേറെപ്പേര്‍ തുച്ഛശമ്ബളത്തിനു ജോലി ചെയ്യുന്ന ഹോംഗാര്‍ഡുമാരാണ്. ഇതില്‍ ഒരു മാസത്തിനിടെ സൂര്യാഘാതം ഏറ്റത് 15 പോലീസുകാര്‍ക്കാണ്.
അതിനിടെ, തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ ട്രാഫിക് പൊലീസിനു കുടചൂടി ജോലി ചെയ്യാനും ട്രാഫിക് കുരുക്ക് ഇല്ലാത്തപ്പോള്‍ തണലിലേക്കു നീങ്ങിനില്‍ക്കാനും മേലധികാരികള്‍ അനുമതി നല്‍കി. ട്രാഫിക് ജോലിയിലുള്ളവര്‍ക്കു ശുദ്ധജലമെത്തിക്കാന്‍ ഒരു ജില്ലയില്‍ 40,000 രൂപവീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.മറ്റു തൊഴിലിടങ്ങളിലെക്കാള്‍ കൂടുതല്‍ ചൂടാണു നടുറോഡില്‍ ട്രാഫിക് പൊലീസ് അനുഭവിക്കുന്നത്.
Post Your Comments