ബാല്ലിയ: പ്രധാന്‍മന്ത്രി ഉജ്ജ്വലാ യോജനയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‍ ഉത്തര്‍പ്രദേശിലെ ബാല്ലിയയിലെത്തി. അഖിലലോക തൊഴിലാളി ദിനമായ മെയ് 1-ന് “ഇന്ത്യയിലെ ഒന്നാം നമ്പര്‍ തൊഴിലാളി രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ സീമകളില്ലാത്ത കഠിനാധ്വാനത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ ഉദ്ഘാടന പ്രസംഗം മുഴുമിപ്പിച്ചത്.
“തൊഴിലാളി ദിനത്തില്‍ നമ്മളെല്ലാം ഇവിടെ ഒത്തു ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യയുടെ പുരോഗതിക്കായി ഓരോ തൊഴിലാളിയും നിറവേറ്റുന്ന കര്‍ത്തവ്യത്തെ ഞാന്‍ ഹാര്‍ദമായി അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
“പ്രധാന്‍മന്ത്രി ഉജ്ജ്വലാ യോജന” ദാരിദ്യരേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി വനിതകള്‍ക്ക് അടുത്ത മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ എല്‍.പി.ജി കണക്ഷനുകള്‍ കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ബാല്ലിയയിലെ പരിപാടിക്ക് ശേഷം തന്‍റെ പാര്‍ലമെന്‍റ് മണ്ഡലമായ വാരണാസി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അര്‍ഹതപ്പെട്ടവര്‍ക്ക് ഇ-റിക്ഷകളും ഇ-ബോട്ടുകളും വിതരണം ചെയ്യും.
താരിഘട്ട്-ഗാസിപ്പൂര്‍-മൌ റെയില്‍ ലൈനിനായി ബജറ്റ് തുക വകയിരുത്തിയ തീരുമാനത്തെക്കുറിച്ചും പ്രധാനമന്ത്രി ബാല്ലിയയില്‍ പരാമര്‍ശിച്ചു.
ചെറുപ്പത്തില്‍ തന്‍റെ അമ്മ പുകയടുപ്പില്‍ ഊതി കഷ്ടപ്പെടുന്നത് കണ്ട ഓര്‍മ്മയുള്ള തനിക്ക് ഗ്യാസടുപ്പില്ലാത്ത പാവപ്പെട്ട വീട്ടമ്മമാരുടേയും അവരുടെ മക്കളുടേയും വേദന എളുപ്പം മനസ്സിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“സര്‍വ്വലോക തൊഴിലാളികളേ സംഘടിക്കുവിന്‍” എന്നതിനു പകരം ഈ കാലഘട്ടത്തില്‍ പറയേണ്ടത് “സര്‍വ്വലോക തൊഴിലാളികളേ ലോകത്തെ ഒരുമിപ്പിക്കൂ” എന്നാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments