മസ്‌കറ്റ് : ഒമാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഏപ്രിലിലെ വിലയില്‍ നിന്ന് സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് ബൈസയും റഗുലര്‍ പെട്രോള്‍ നാല് ബൈസയും ഡീസല്‍ മൂന്ന് ബൈസയുമാണ് വര്‍ധിപ്പിച്ചതെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 161 ബൈസയും റഗുലര്‍ പെട്രോള്‍ വില 149 ബൈസയും ഡീസല്‍വില 166 ബൈസയുമാണ് പുതുക്കിയ വില.
എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ ജനവരി 15 മുതലാണ് ഒമാന്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയ്ക്ക് അനുസൃതമായി ആഭ്യന്തര വിപണിയില്‍ വിലയീടാക്കാന്‍ തീരുമാനിച്ചതോടെ എല്ലാ മാസവും അവസാനത്തോടെ ഇന്ധന വില ക്രമീകരിക്കാനാണ് തീരുമാനം. ജനുവരിയില്‍ വര്‍ധിപ്പിച്ചെങ്കിലും ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ പെട്രോള്‍ വിലയില്‍ ചെറിയ കുറവ് വരുത്തിയിരുന്നു. പിന്നീട് ഏപ്രിലില്‍ കൂട്ടുകയായിരുന്നു. ഏപ്രിലില്‍ സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 158 ബൈസയും റഗുലര്‍ പെട്രോളിന് 145 ബൈസയും ഡീസലിന് 163 ബൈസയുമാണ് ഈടാക്കിയത്.
Post Your Comments