Kerala

ഉഷ്ണതരംഗത്തിന് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നിയിപ്പ്. പാലക്കാട് കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതലുണ്ടാകാന്‍ സാധ്യത അതു കൊണ്ട് ഈ ജില്ലകളില്‍ ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളും ട്യൂഷന്‍ സെന്ററുകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് നിര്‍ദ്ദേശം നല്‍കി. മെയ് എട്ടു വരെ അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തു കൂടിയാണ് ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button