NewsIndia

സോണിയാഗാന്ധിയ്ക്കെതിരെ ശബ്ദമുയര്‍ത്തി നിതിഷ് കുമാറിന്‍റെ ജനതാദള്‍ യുണൈറ്റഡ്

ആഗസ്റ്റാ വെസ്റ്റ്ലാന്‍ഡ്‌ ഹെലികോപ്റ്റര്‍ അഴിമതിയില്‍ സോണിയാഗാന്ധിയ്ക്ക് മേലുള്ള കുരുക്ക് മുറുകുമ്പോള്‍ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു.) സോണിയയ്ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തി. കുറ്റക്കാരിയാണെങ്കില്‍ സോണിയയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ്‌ ജെ.ഡി.യു. ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

അന്വേഷണം പതുക്കെ മുന്നേറുന്നതിനെ വിമര്‍ശിച്ച ജെ.ഡി.യു. വക്താവ് അജയ് ആലോക് മുന്‍ വായുസേനാ തലവന്‍ എസ്.പി. ത്യാഗിയെ എന്താണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യവും ഉന്നയിച്ചു.

പാര്‍ലമെന്‍റില്‍ ആഗസ്റ്റാ വെസ്റ്റ്ലാന്‍ഡ്‌ അഴിമതിയെ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസിന് സഖ്യകക്ഷിയായ ജെ.ഡി.യു-വിന്‍റെ ഈ പരാമര്‍ശങ്ങള്‍ പുതിയ തലവേദനയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button