NewsInternational

പാകിസ്ഥാന്‍റെ അടവൊന്നും പുടിന്‍റെ അടുത്ത് വിലപ്പോവില്ല

മോസ്കോ: ഉത്തര-ദക്ഷിണ പൈപ്പ്ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ നിരസിച്ചു. ഈ യാത്രകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്നാണ് ഇതുസംബന്ധിച്ച മോസ്കോയുടെ വിശദീകരണം.

റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയും ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടും റഷ്യയോട് അടുക്കാന്‍ ഈ അടുത്തിടെ പാകിസ്ഥാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കാലങ്ങളായി റഷ്യയുടെ അടുത്ത സുഹൃത്തായ ഇന്ത്യയെ ചൊടിപ്പിക്കാനുള്ള പാക് ശ്രമങ്ങളായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിനിടെ പാകിസ്ഥാനുമായി അടുക്കുന്നതിനുള്ള ശ്രമങ്ങള്‍ റഷ്യയും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

പക്ഷേ റഷ്യയിലെ ഒരു ബിസിനസ് എക്സിബിഷനില്‍ പങ്കെടുക്കാന്‍ മോസ്കോയിലെത്തിയ 100 പാകിസ്ഥാനി വ്യവസായികളെ വിസാ പ്രശ്നങ്ങളുടെ പേരില്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വയ്ക്കുകയും, പാകിസ്ഥാനിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് 26-ന് നടന്ന ഈ സംഭവം റഷ്യയ്ക്ക് പാകിസ്ഥാന്‍റെ മേലുള്ള വിശ്വാസമില്ലായ്മയുടെ തെളിവായി വിദഗ്ദര്‍ വിലയിരുത്തുന്നു.

ഈ വിശ്വാസമില്ലായ്മ തന്നെയാണ് പല ലോകശക്തികളുമായും സഖ്യത്തിലേര്‍പ്പെടുന്നതിന് പാകിസ്ഥാന്‍ നേരിടുന്ന തടസ്സം

shortlink

Related Articles

Post Your Comments

Related Articles


Back to top button