NewsIndia

സ്ത്രീയെ പോലീസുകാര്‍ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാട്ന: ക്ഷേത്രഭരണ സമിതിയുടെ സ്ഥലത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടയിലാണു പോലീസുകാര്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചത്. ബീഹാറിലെ പാട്നയിലാണു സംഭവം. താമസസ്ഥലത്തെ ആളുകളെ ഒഴിപ്പിക്കാനായി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ നേതൃത്വത്തിലാണു ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നത്. ഇവരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം കനത്തതോടെ പോലീസ് സ്ഥലത്തെത്തി.

എന്നാല്‍ പോലീസ് എത്തിയതോടെ റിയല്‍ എസ്റ്റേറ്റ് സംഘം സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ഇതോടെ പൊലീസിന്‍റെ കലി പ്രതിഷേധക്കാരോടായി. ഇതിനിടയില്‍ സ്ത്രീയെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഡെപ്യൂട്ടി എസ്.പി യാണു സ്ത്രീയെ ആക്രമിച്ചത്. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി ഐ.ജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button