NewsInternational

എണ്ണവിലയിടിഞ്ഞു; ഐ.എസ് ഭീകരര്‍ കാശുണ്ടാക്കാന്‍ പുതിയ വഴികള്‍ സ്വീകരിച്ചു

ബാഗ്ദാദ്: എണ്ണവിലയിടിഞ്ഞ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐ.എസ്(ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരര്‍ മീന്‍കൃഷിയിലേക്കും കാര്‍ വില്‍പ്പനയിലേക്കും തിരിഞ്ഞതായി റിപ്പോര്‍ട്ട്. എണ്ണവില താഴ്ന്നതും ശക്തികേന്ദ്രങ്ങള്‍ കൈവിട്ടുപോകുന്നതും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതോടെയാണ് ഐ.എസ് മീന്‍ വില്‍പ്പനയും വാഹന മൊത്ത കച്ചവടവും നടത്താന്‍ തുടങ്ങിയത്. ഇതുവഴി പ്രതിമാസം ലക്ഷക്കണക്കിനു ഡോളറാണ് ഐ.എസ് നേടുന്നതെന്ന് ഇറാഖ് ജുഡീഷ്യല്‍ അധികൃതര്‍ വെളിപ്പെടുത്തി.

ഇറാഖിലും സിറിയയിലും വന്‍ തിരിച്ചടികള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഐ.എസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. ഇവിടങ്ങളിലെ എണ്ണ സ്രോതസുകളായിരുന്നു ഐ.എസിന്റെ പ്രധാന വരുമാനം. ഇറാഖ്, സിറിയ മേഖലകളിലെ എണ്ണ, വാതക വില്‍പ്പനയിലൂടെ ഐ.എസ് 2.9 ബില്ല്യന്‍ ഡോളറിലധികം സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐഎസിനെതിരെ റഷ്യയും അമേരിക്കയും വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയതോടെയാണ് സാമ്പത്തിക ഭദ്രത തകര്‍ന്നത്. ഇതോടെയാണ് വരുമാന മാര്‍ഗത്തിന്റെ ഗതി മാറ്റാന്‍ ഐ.എസ് നിര്‍ബന്ധിതരാതെന്നും മീന്‍, കാര്‍ കച്ചവടത്തിലേക്ക് ശ്രദ്ധ തിരിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. മുമ്പ് ഇറാഖ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന കാര്‍ ഫാക്ടറി, ഡീലര്‍ഷിപ്പുകള്‍ പിടിച്ചെടുത്താണ് ഐ.എസ് കച്ചവടം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button