ലഖ്‌നൗ : സര്‍ക്കാര്‍ നടത്തുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും മറ്റു ചില സ്ഥാപനങ്ങളും മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ ഏതാണ്ട് 5,500 ബിസിനസ്സ് സ്‌കൂളുകളില്‍ ഭൂരിപക്ഷവും സൃഷ്ടിക്കുന്ന എം.ബി.എ ബിരുദധാരികള്‍ തൊഴില്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരല്ലെന്നും അഥവാ ജോലി കിട്ടിയാല്‍ പ്രതിമാസം 10,000 രൂപയില്‍ താഴെയേ ശമ്പളം കിട്ടുന്നുള്ളൂവെന്നും വ്യവസായികളുടെ കേന്ദ്രസംഘടനയായ അസോചം.
ഐ.ഐ.എം ഒഴികെയുള്ള സ്ഥാപനങ്ങളില്‍ നിന്നിറങ്ങുന്ന എം.ബി.എ ക്കാരില്‍ ഏഴ് ശതമാനം മാത്രമാണ് യോഗ്യതയുള്ളവര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 220 ബിസിനസ്സ് സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്നും അസോചം പഠനത്തില്‍ പറയുന്നു.
താഴ്ന്ന വിദ്യാഭ്യാസ നിലവാരവും ശരിയായ നിയന്ത്രണങ്ങള്‍ ഇല്ലാത്തതും ക്യാംപസ് നിയമനങ്ങളില്‍ വന്ന കുറവും ഈ രംഗത്തെ ബാധിച്ചിട്ടുണ്ട്
Post Your Comments