തിരുവനന്തപുരം: പ്രശസ്തമായ ആഗോള മൊബൈല്‍ഫോണ്‍ കമ്പനിയായ വിവോ മൊബൈല്‍ ഇന്ത്യ വി3, വി3 മാക്സ് എന്നീ രണ്ടു മോഡലുകള്‍ വിവോ സ്മാര്‍ട്ട്ഫോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റോക്ക് ലി, വൈസ് ജനറല്‍ മാനേജര്‍ ഗോര്‍ഡന്‍ ഹിക്ലസ്റ്റര്‍ ഹെഡുമാരായ ബൈജു മാത്യു, അരുണ്‍കുമാര്‍, ടെര്‍മിനല്‍ മാനേജര്‍ ജേക്കബ് ജോബിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിപണിയിലിറക്കി. വിവോ വി3യുടെ വില 17950 രൂപയും വിവോ വി3 മാക്സിന്‍റെ വില 23985 രൂപയുമാണ്.
പൂര്‍ണ്ണമായും മെറ്റല്‍ ബോഡി, ഹൈഫൈ മ്യൂസിക് ടെക്നോളജി, എ.കെ 4375 മ്യൂസിക് ചിപ്പ്സെറ്റ്, ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ തുടിയ അത്യാധുനിക സവിശേഷതകളോടെയുള്ളതാണ് വിവോ വി3, വി3 മാക്സ് എന്നീ ഫോണുകള്‍ അലുമിനിയം മഗ്നീഷ്യം കൊണ്ടുണ്ടാക്കിയതാണ് ഫോണുകളുടെ പിന്നിലെ കവര്‍. ഡിസ്പ്ലേ അതിസുരക്ഷിതമായ കോര്‍ണര്‍ ഗോറില്ല ഗ്ലാസ് കോട്ടിംഗ് ഉള്ളതാണ്. വേഗത്തില്‍ ചാര്ജാകുന്ന നൂതനസാങ്കേതിക വിദ്യയും ഇതിനുണ്ട്.
അഞ്ചിഞ്ച് എച്.ഡി ഡിസ്പ്ലേ, 3 ജി.ബി റാം, 32 ജി.ബി ഇന്റെര്‍ണല്‍ സ്റ്റോറെജ്, 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, സ്നാപ്ട്രാഗന്‍ 652 ഒക്ടാകോര്‍ പ്രോസസര്‍ തുടങ്ങിയവയാണ് വിവോ വി3യുടെ പ്രത്യേകതകള്‍. 5.5 ഇഞ്ച് എച്.ഡി ഡിസ്പ്ലേ, 4 ജി.ബി റാം, 32 ജി.ബി ഇന്റെര്‍ണല്‍ സ്റ്റോറെജ്, സ്നാപ്ട്രാഗന്‍ 662 ഒക്ടാകോര്‍ പ്രോസസര്‍ തുടങ്ങിയവയാണ് വിവോ വി3 മാക്സിന്റെ പ്രത്യേകത.
Post Your Comments