യു എസ്:രണ്ട് വയസുകാരന്റെ വെടിയേറ്റ് ഇരുപത്താറുകാരിയായ അമ്മ മരിച്ചു. യു.എസിലെ മില്‍വാകയില്‍ ദേശീയ പാത 175ല്‍ ബുധനാഴ്ച ആയിരുന്നു സംഭവം.
അമ്മയുടെ പേരും മറ്റ് വിവരങ്ങളും പോലിസ് വ്യക്തമാക്കിയില്ല.ഒന്നും രണ്ടും വയസുള്ള കുട്ടികളെ പിന്‍ സീറ്റിലിരുത്തി യാത്ര പെയ്യുന്നതിനിടെ മൂത്ത മകന്റെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ യുവതിക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ അന്റേണിയോ പ്രൈസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
എന്നാല്‍ മകള്‍ സുഹൃത്തിന്റെ കാര്‍ ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് ഇവരുടെ പിതാവ് ആന്ദ്രേ പ്രൈസ് മൊഴി നല്‍കിയത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചു.
Post Your Comments