തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ തിടമ്പ് ഏര്‍പ്പെടുത്തിയ പ്രഥമ ഒ.എന്‍.വി പുരസ്കാരത്തിന് സുഗതകുമാരി അര്‍ഹയായി. 25,001 രൂപയും വെങ്കല ഫലകവുമാണ് അവാര്‍ഡ്. മന്നത്ത് പദ്മനാഭന്‍ സ്മാരക കീര്‍ത്തിമുദ്രയ്ക്ക് ഡോ.പി.വി. ഗംഗാധരന്‍ അര്‍ഹനായി. 11,111 രൂപയും വെങ്കല ഫലകവുമാണ് അവാര്‍ഡ്. പ്രൊഫ.വി. മധുസൂദനന്‍ നായര്‍, ഡോ.പി. വേണുഗോപാലന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Post Your Comments