മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരീക്ഷപ്പേടിയില്‍ മനംനൊന്ത് ആത്മഹത്യചെയ്ത വിദ്യാര്‍ഥിനിക്ക് എഴുതിയ വിഷയത്തിനെല്ലാം എ പ്ലസ്. മൂവാറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റെയും സിബിയുടെയും മകള്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനി അക്സ (16) ആണ് പരീക്ഷയെ പേടിച്ച് ജീവിതം അവസാനിപ്പിച്ചത്.
അക്സ മാര്‍ച്ച് 21നാണ് വീടിനുള്ളില്‍ തീകൊളുത്തി മരിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷയെഴുതിക്കൊണ്ടിരിക്കെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി അക്സ മരണത്തിനു കീഴടങ്ങിയത്. കണക്കിന് മാര്‍ക്ക് കുറയുമെന്ന് മാതാവ് സിബിയോട് അക്സ മരിക്കുന്നതിനു മുമ്പ് പറഞ്ഞിരുന്നു. മാതാവ് വീട്ടിലുള്ളപ്പോഴാണ് അക്സ മുറിയില്‍ കയറി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പിറ്റേദിവസം അക്സ മരിച്ചു.
മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന അക്സ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നതായി അധ്യാപകര്‍ പറഞ്ഞു. അവസാനത്തെ മൂന്നുവിഷയങ്ങള്‍ ഒഴികെയുള്ള പരീക്ഷകളെല്ലാം കുട്ടി എഴുതിയിരുന്നു. ഫലം വന്നപ്പോള്‍ എഴുതിയ വിഷയങ്ങളെല്ലാം എ പ്ലസോടെ അക്സ വിജയിച്ചതറിഞ്ഞ് ദുഃഖം താങ്ങാനാവാതെ അധ്യാപകരും സഹപാഠികളും വിതുമ്പി.
Post Your Comments