ആദ്യമായി ആ വണ്ടിയോടിക്കേണ്ടിവന്ന പ്രശാന്ത് എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.പെട്രോളിയം ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുദ്ധീകരിച്ച് അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം ആറു മണിക്കൂർ എടുക്കേണ്ട ഈ യാത്ര അവർ പൂര്‍ത്തിയാക്കിയതു മുന്ന് ദിവസങ്ങൾ എടുത്താണ്, വണ്ടി പോകുന്ന വഴികൾ പലതും കൊടും വരൾച്ചയുടെ പിടിയിലാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ വണ്ടി ആക്രമിച്ചു ജലം തട്ടി എടുത്തേക്കാം എന്നതാണ് അവസ്ഥ. അനേകം പോലീസുകാർ ഈ അക്രമങ്ങളെ ചെറുക്കാൻ വണ്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നത്രേ.ലാത്തൂരിൽ ജല അടിയന്തരാവസ്ഥ ആണത്രേ. വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും പോലീസ് കാവൽ. അങ്ങിനെ വണ്ടി പുലർച്ചെ നാലു മണിക്ക് ലാത്തൂരിൽ എത്തിയപ്പോൾ സ്റ്റേഷനിൽ നിറയെ ജനക്കുട്ടം. അവർ ലോകോ പൈലറ്റ്നെ എടുത്തു പൊക്കി മാലയിട്ടു ഒരു യുദ്ധം ജയിച്ചു വന്ന പടയാളിയെ പോലെ സ്വീകരിച്ചതും വളരെ വൈകാരികമായ കാഴ്ചയായിരുന്നു. ജീവിതത്തിൽ ഒരിക്കലും നിനച്ചിരിക്കാത്ത ആ ജലയാത്ര ഓർത്തു അയാൾ കരയുകയായിരുന്നു.
പ്രകൃതി ചുഷണം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ എല്ലായിടവും ചുട്ടു പൊള്ളാൻ തുടങ്ങിയിരിക്കുന്നു ഇപ്പോൾ ഒരിറ്റു ജലം പോലും ഇല്ല കുടിക്കാൻ എന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.വ്യാവസായിക വളർച്ചയും കെട്ടിട നിർമ്മാണവും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയും ഭരണകൂടവും ഉള്ളപ്പോൾ യാതൊരു പ്രതീക്ഷയ്ക്കും വകയില്ല.
Post Your Comments