കാന്‍ബറ: നദിയില്‍ തീ കത്തിച്ച് വ്യത്യസ്തമായ പ്രതിഷേധമാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഗ്രീന്‍സ് പാര്‍ട്ടി എം.പി ജെറിമി ബക്കിംഗ്ഹാം. പ്രകൃതിവാതക ഖനിയില്‍ നിന്ന് മീഥൈന്‍ വാതകം കലര്‍ന്ന ക്വീന്‍സ്‌ലാന്‍ഡിലെ കോണ്‍ഡാമിന്‍ നദിയിലാണ് ജെറിമി തീ കത്തിച്ചത്.
പ്രകൃതി വാതക ഖനിയില്‍ നിന്ന് കോണ്‍ഡാമിന്‍ നദിയില്‍ മീഥൈന്‍ വാതകം കലര്‍ന്നെന്ന പരാതി ദൃശ്യങ്ങള്‍ സഹിതം തെളിയിക്കുകയെന്നതായിരുന്നു ലക്ഷ്യം. നദിയില്‍ എത്തി തീ പടര്‍ത്തിയ ശേഷം ചിത്രീകരിച്ച വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എം.പി പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തു വന്നിട്ടുണ്ട്.
2012 ലാണ് പ്രകൃതിവാതക ഖനിയില്‍ നിന്ന് നദിയിലേക്ക് മീഥൈന്‍ വാതകം പടര്‍ന്നത്. മൂന്ന് കമ്പനികളുടെ വാതക കിണറുകള്‍ നദിയുടെ സമീപത്തുണ്ടെന്ന് ജെറിമി പറയുന്നു. വീഡിയോ കാണാം…..
Post Your Comments