NewsIndia

പെന്‍ഷന്‍ ലഭിച്ചില്ല; 64 കാരന്‍ നാക്ക് മുറിച്ചു

ഹൈദരാബാദ്: വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കാത്തതിന്‍റെ പേരില്‍ അറുപത്തിനാലുകാരന്‍ നാക്കുമുറിച്ചു. തെലുങ്കാനാ സെക്രട്ടറിയേറ്റില്‍ ഇന്നലെയാണ് സംഭവം ഉണ്ടായത്. മേദക്ക് ജില്ലയിലെ സുരാരാം നിവാസി രാജുവാണ് നാക്കുമുറിച്ചത്.പെന്‍ഷനുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ എത്തിയ ഇയാള്‍ സെക്രട്ടറിയേറ്റിലെ സി ബ്ലോക്ക് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ ഇയാള്‍ ബ്ലേയിഡ് ഉപയോഗിച്ച്‌ നാക്ക് മുറിക്കുകയായിരുന്നു.

സംഭവം നടന്ന് ഉടന്‍തന്നെ രാജുവിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാക്കിലെ മുറിവ് ഗുരുതരമല്ലെന്ന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് രാജു പെന്‍ഷന് അപേക്ഷിച്ചിരുന്നത്. എന്നാല്‍ പെന്‍ഷന് അനുമതി ലഭിച്ചിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button